അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിര്‍ദേശിച്ച കോടതി ഉത്തരവിൽ പ്രതികരിച്ച് സംവിധായകൻ എം.എ. നിഷാദ്. ടിനി ടോമിനെ പരിഹസിച്ചാണ് പോസ്റ്റ്. എന്നാൽ ടിനിയുടെ പേര് പരാമർശിക്കാതെയായിരുന്നു നിഷാദിന്റെ കുറിപ്പ്.
‘‘പ്രിയപ്പെട്ട ഡീം ഡോങ്ങ്, താങ്കൾ ദയവായി കോടതി കയറി ജഡ്ജിയെ മിമിക്രി കാണിച്ച് ചിരിപ്പിക്കാൻ ശ്രമിക്കരുത്....അങ്ങനെ സംഭവിച്ചാൽ എല്ലാ വകുപ്പും മാറും.... കടുപ്പമേറിയ ശിക്ഷക്ക് കളമൊരുങ്ങും.. അങ്ങനെ വന്നാൽ സംസ്ഥാന പൊതുശല്യം ഓർമ ആകും. ഒരുപദേശമാണ് വേണമെങ്കിൽ സ്വീകരിക്കാം..
കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോൾ അങ്ങയുടെ ഉള്ളിൽ അനുകരണത്വരയുണരുമെന്നറിയാം.. ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാൽ പിടലിയിൽ താഡനമേൽക്കാനും യോഗം കാണുന്നുണ്ട്. ആയതിനാൽ നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളിൽ നിന്നും താങ്കൾ ഒഴിഞ്ഞുനില്ക്കുമെന്ന് വിശ്വസിക്കട്ടെ..
NB : ഒന്നുമില്ലെങ്കിൽ പണിയില്ലാതിരുന്ന കാലത്ത് മൂന്ന് സിനിമകളിൽ വേഷം നൽകിയ വ്യക്തി എന്ന നിലയിൽ പറയുകയാണ്...കോടതിയാണ്..‘അമ്മ’ ഓഫിസല്ല...സൂക്ഷിക്കുക.’’–നിഷാദിന്റെ വാക്കുകൾ.